NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
അന്താരാഷ്ട്ര യുവ ജന ദിനാചരണം നടത്തി. കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ എൻ എസ് എസ് യൂണിറ്റ് -70 യും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച്, കരിവെള്ളൂർ റോട്ടറി എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി. Rtn ഡോ. സന്തോഷ് ശ്രീധർ പരിപാടി ഉത്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയ Rtn. ഡോ. സി. ശ്രീകുമാർ ഇന്നത്തെ യുവ തലമുറ രാജ്യത്തിന്റെ സമ്പത്ത് ആണെന്നും ഇന്ന് അവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും, അതിനെ അതിജീവിക്കാൻ എങ്ങനെ സാധിക്കും എന്നതിനെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.Rtn പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ Rtn വിനോദ് കുമാർ സ്വാഗതവും, കോളേജ് പ്രിൻസിപ്പാൾ Dr. ജോസ്‌ലെറ്റ് മാത്യു , Rtn ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത രാകേഷ് നന്ദി രേഖപ്പെടുത്തി.

©2021, All Rights Reserved by NEST College