NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ഇ-വേസ്റ്റ് മാനേജ്മെൻ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി കരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ,ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ ഇ-വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജോസ് ലെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് കോർഡിനേറ്റർ കെ. ദിവ്യ അധ്യക്ഷത വഹിച്ചു.ബെറ്റർ ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ മിനാസ് മൻസൂർ മുഖ്യപ്രഭാഷണം നടത്തി. ട്രെയിനർ സഫീറ ക്ലാസ്സ് എടുത്തു. പ്ലാസ്റ്റിക് മാലിന്യത്തേക്കാൾ ലോകത്തെ കീഴ്പ്പെടുത്തുന്നതാണ് ഇ-വേസ്റ്റ്. അത് ഏത് രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.

©2021, All Rights Reserved by NEST College