NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ലോക സംഗീത ദിനവും പിതൃദിനവും ആഘോഷിച്ചുകൊണ്ട് നെസ്റ്റ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 70 വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കരിവെള്ളൂർ നെസ്റ്റ് കോളേജ് പയ്യന്നൂർ എൻ.എസ്.എസ്. യൂണിറ്റ് 70-ന്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം (World Music Day), പിതൃദിനം (Father's Day) എന്നിവയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകത, കലാപരമായ കഴിവുകൾ, കുടുംബബന്ധങ്ങളോടുള്ള ആദരവ് എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പിതൃദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളും ലോക സംഗീത ദിനത്തോടനുബന്ധിച്ച് മലയാളം ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിതാവിനോടുള്ള സ്നേഹവും ആദരവും പ്രതിഫലിപ്പിക്കുന്ന നിരവധി സൃഷ്ടിപരമായ പോസ്റ്ററുകളും ഹൃദയസ്പർശിയായ ലേഖനങ്ങളും മനോഹരമായ ഫോട്ടോകളും മത്സരത്തിലേക്ക് ലഭിച്ചു. സംഗീത ദിന ഗാനാലാപന മത്സരത്തിൽ വിദ്യാർത്ഥികളുടെ കലാപരമായ മികവും താത്പര്യവുംമത്സരത്തിലൂടെ പ്രകടമായി. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും സാംസ്കാരിക ബോധം വളർത്തുന്നതിനും കുടുംബമൂല്യങ്ങളും കലാസ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാണെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അറിയിച്ചു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഘാടകർക്കും എൻ.എസ്.എസ്. യൂണിറ്റ് നന്ദി രേഖപ്പെടുത്തി.

©2021, All Rights Reserved by NEST College