NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
കിടപ്പ് രോഗികൾക്ക് പുതപ്പും മരുന്നും നൽകി. കരിവെള്ളൂർ : വടക്കെ മണക്കാട് രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വന പരിചരണ പരിപാടികളുടെ ഭാഗമായി വടക്കെ മണക്കാട് പ്രദേശത്തെ കിടപ്പ് രോഗികളെ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകി. ദീർഘകാല രോഗങ്ങളാലും പ്രായാധിക്യത്തിന്റെ അവശതകളാലും വീട്ടിൽ കഴിയുന്ന പ്രദേശത്തെ മുഴുവൻ കിടപ്പു രോഗികളെയും വായനശാല പ്രവർത്തകർ വീടുകളിൽ ചെന്ന് സന്ദർശിച്ച് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവർക്ക് പുതപ്പും ആവശ്യമായ മരുന്നും നൽകി. കൂടാതെ മറ്റുള്ളവർക്കാവശ്യമായ എല്ലാവിധ സാന്ത്വന പരിചരണവും മറ്റ് സഹായങ്ങളും നൽകി വരുന്നുണ്ട്. വായനശാലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഇത്തരം സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായുള്ള സാന്ത്വന ഫണ്ടിലേക്ക് സാമ്പത്തിക സഹായം നൽകി കൊണ്ട് കരിവെള്ളൂർ കൂക്കാനം നെസ്റ്റ് കോളേജ് ചെയർമാൻ എം.പി.എ.റഹിം ആണ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചത്. ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ വി. തമ്പാൻ, വായനശാല പ്രസിഡണ്ട് പി.വി.ചന്ദ്രൻ മാസ്റ്റർ, വൈ.പ്രസിഡണ്ട് പി.മാധവൻ, പി.വിജയകുമാർ , എ.പി.സുരേഷ് കുമാർ , തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

©2021, All Rights Reserved by NEST College