*ലേൺ* *ടു* *ഏൺ* *പരിപാടി* *സംഘടിപ്പിച്ചു* .
കരിവെള്ളൂർ :
നെസ്റ്റ് കോളേജ് ഇ ഡി ക്ലബ് ലേൺ ടു
ഏൺ പ്രോഗ്രാം സംഘടിപ്പിച്ചു. മൂന്നാം വർഷ ബികോം സി. എ വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ നിന്ന് സ്വയം തയ്യാറാക്കിയ വിവിധതരം മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും വിദ്യാർത്ഥികൾക്കായി വിൽപ്പന നടത്തുന്ന പരിപാടിയായിരുന്നു ലേൺ ടു ഏൺ എന്ന പരിപാടി.
കോളേജ് ചെയർമാൻ എംപി എ റഹീം ഉദ്ഘാടനം ചെയ്തു. ഇ.ഡി. ക്ലബ്ബ് കോർഡിനേറ്റർ
മീര / അസിസ്റ്റൻറ് പ്രൊഫസർ മാരായ കെ.ദിവ്യ , രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾ വിൽപ്പനക്കായി കൊണ്ടുവന്ന മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും അരമണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടു.