*സെവൻസ് ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം സമാപിച്ചു*
കരിവെള്ളൂർ: നെസ്റ്റ് കോളേജ് പയ്യന്നൂർ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം സമാപിച്ചു.കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അമ്പതോളം സ്കൂൾ ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ജി. എച്ച്.എസ്.എസ് കക്കാട് ബക്കളം ടീം ഒന്നാം സ്ഥാനവും ജി.എച്ച്. എസ്. എസ് രാമന്തളി രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് ചീമേനിയും കരസ്ഥമാക്കി.കോളേജ് പ്രിൻസിപ്പൽ ടി.വിജയന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഗോപാലൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് അധ്യാപകരായ ജിത്തു, ആശ , മീര, മുസമ്മിൽ എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ നെസ്റ്റ് കോളേജ് ചെയർമാനും കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ എം.പി. എ റഹീം വിജയികൾക്ക് ട്രോഫി വിതരണം ചെയ്യുകയും അയ്യായിരം, മൂന്നായിരം, രണ്ടായിരം എന്നിങ്ങനെ ക്യാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു.