NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
കരിവെള്ളൂർ നെസ്റ്റ് കോളേജിൽ മാലിന്യമുക്ത ക്യാമ്പസ് പ്രഖ്യാപനവും ഹരിത കർമ്മ സേനയെ ആദരിക്കൽ ചടങ്ങും നടന്നു. സ്വച്ഛത ഹി സേവയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ എൻ. എസ്.എസ്. യൂണിറ്റ് 70 ന്റെ നേതൃത്വത്തിൽ നെസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.ലേജു. ക്യാമ്പസിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നാലാം വാർഡ് ഹരിത കർമ്മ സേന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് ചെയർമാൻ എം.പി. എ. റഹിം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി ഹരികുമാർ, പഞ്ചായത്ത് സെക്രട്ടറി കെ. ശൈലജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.വി.അനിത, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.അരുൾ, സി.ഡി. എസ്. മെമ്പർ ഇ. വി.വിലാസിനി, നാക് കോഡിനേറ്റർ ഒ.വി ആശ, അസിസ്റ്റന്റ് പ്രൊഫസർ അജിത രാകേഷ്, ഹരിത കർമ്മ സേന അംഗം എം.കെ. സുഭാഷിണി, എൻഎസ്എസ് വളണ്ടിയർ നവ്യ രാജേഷ്, അക്ഷയ് മോഹനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളും, എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു.

©2021, All Rights Reserved by NEST College