റോട്ടറി ക്ലബ് സെമിനാർ നടത്തി
കരിവെള്ളൂർ:
റോട്ടറി മിഡ് ടൗൺ കരിവെള്ളൂർ നെസ്റ്റ് കോളേജിലെ വിദ്യാർഥിനികൾക്കായി സെമിനാർ നടത്തി. മെറ്റേണിറ്റിയും ചൈൽഡ് ഹെൽത്തും എന്ന വിഷയത്തിലാണ് ക്ലാസ് എടുത്തത്.കോളേജ് ചെയർമാൻ എംപിഎ റഹീം സെമിനാർ ഉദ്ഘാടനം ചെയ്തു. റോട്ടറി മിഡ് ടൗൺ കരിവെള്ളൂർ പ്രസിഡണ്ട് സന്തോഷ് കോളിയാടൻ അധ്യക്ഷത വഹിച്ചു.പരിയാരം മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ സുധാകരൻ ക്ലാസ് എടുത്തു.
റോട്ടറി ക്ലബ് അസിസ്റ്റൻറ് ഗവർണർ സി. എച്ച്. മുഹമ്മദ് റഹീം മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ചെയർ ഡോക്ടർ പൂജ കനകരാജൻ കോളേജ് അസി.പ്രൊഫസർമാരായ കെ. ദിവ്യ, എം.വി.അനിത, ഒ. വി. ആശ എന്നിവർ സംസാരിച്ചു