വെബ്ബിനാർ സംഘടിപ്പിച്ചു .
കരിവെള്ളൂർ:ദേശീയ വിദ്യാഭ്യാസ നയപ്രകാരം കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കളിലും വിദ്യാർഥികളിലും അവബോധം വളർത്തുന്നതിനായി നെസ്റ്റ് കോളേജ് പയ്യന്നൂർ വെബ്നാർ സംഘടിപ്പിച്ചു.
കെ രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ യൂനിവേഴ്സിറ്റി സെനറ്റംഗവും കോളേജ് ചെയർമാനുമായ എം.പി.എ റഹീം വെബ്നാർ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സൈക്കോളജിസ്റ്റും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ പി.പി. സുരേഷ് കുമാർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.