കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.
കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ മാഗസിൻ കനലി പ്രകാശനം ചെയ്തു. മാതൃഭൂമി റിപ്പോർട്ടർ ഏ.വി.ഗിരീശൻ ആണ് മാഗസിൻ പ്രകാശനം ചെയ്തത്. കോളേജ് ചെയർമാൻ എം.പി.എ.റഹിം മാഗസിൻ ഏറ്റുവാങ്ങി. അക്കാദമിക് കോഓർഡിനേറ്റർ കെ.ദിവ്യ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ. പി. മുരളി, സ്റ്റുഡൻ്റ് എഡിറ്റർ നവ്യ
,സ്റ്റാഫ് എഡിറ്റർ കെ. സവിത എന്നിവർ സംസാരിച്ചു. ജാമിഅ ഹംദർദ് കണ്ണൂർ ക്യാമ്പസിൽ
നിന്ന് മൂന്നാം റാങ്ക് നേടിയ അഹമ്മദ് ഗഫാർ, മലയാളം കലാസാഹിത്യ സമിത സംസ്ഥാന തല കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അജിതാരാകേഷ് എന്നിവരെ അനുമോദിച്ചു.