*ലേൺ* *ടു* *ഏൺ* *പരിപാടി* *സംഘടിപ്പിച്ചു* .
കരിവെള്ളൂർ :
നെസ്റ്റ് കോളേജ് ഇ ഡി ക്ലബ് ലേൺ ടു
ഏൺ പ്രോഗ്രാം സംഘടിപ്പിച്ചു. മൂന്നാം വർഷ ബി. എ. ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ നിന്ന് സ്വയം തയ്യാറാക്കിയ വിവിധതരം പലഹാരങ്ങളും ശീതള പാനീയങ്ങളും വിദ്യാർത്ഥികൾക്കായി വിൽപ്പന നടത്തി. കോളേജ്
കോളേജ് ചെയർമാൻ എം.പി.എ റഹീം ഉദ്ഘാടനം ചെയ്തു. ഇ.ഡി. ക്ലബ്ബ് കോർഡിനേറ്റർ
മീര, അസിസ്റ്റൻറ് പ്രൊഫസർ മാരായ സ്മിത, ഷാനിവ, അനുപമ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾ വിൽപ്പനക്കായി കൊണ്ടുവന്ന പലഹാരങ്ങളും ശീതള പാനീയങ്ങളും വാങ്ങാൻ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നല്ല തിരക്കായിരുന്നു