NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*മലയാള* *ഭാഷാ* *ദിനാചരണവും* *പുസ്തക* *പ്രകാശനവും* . കരിവെള്ളൂർ : അധ്യാപക അവാർഡ് ജേതാവ് കൂക്കാനം റഹ് മാന്റെ പതിനഞ്ചാമത്തെ പുസ്തകം അവൾ അവളുടെ കഥ പറയുന്നു എന്ന നോവലിന്റെ പ്രകാശനം നടന്നു. നെസ്റ്റ് കോളേജ് പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണന് നൽകി കവയിത്രിയും എൻഡോ സൾഫാൻ വിരുദ്ധ സമിതി പ്രവർത്തകയുമായ ഫറീന കോട്ടപ്പുറം നോവലിന്റെ പ്രകാശനം നിർവഹിച്ചു. കോളേജ് ചെയർമാൻ എം.പി. എ.റഹീം അധ്യക്ഷത വഹിച്ചു. പി.പി. കരുണാകരൻ പുസ്തക പരിചയം നടത്തി. കെ.രാമചന്ദ്രൻ നായർ , എൻ.കെ.പി. ഷാഹുൽ ഹമീദ് പേക്കടം , ഉമൈ മുഹമ്മദ് , കൂക്കാനം റഹ്‌മാൻ, അനിത. എം.വി. സംസാരിച്ചു. കൂക്കാനം റഹ് മാൻ എഴുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.

©2021, All Rights Reserved by NEST College