ഫ്രെഷേർസ് ഡേ സംഘടിപ്പിച്ചു
കരിവെള്ളൂർ: നെസ്റ്റ് കോളേജ് SFIയൂനിറ്റ്, നെസ്റ്റ് ഹെറ്റികോസ് എന്നിവരുടെ
സംയുക്താഭിമുഖ്യത്തിൽ ഫ്രഷേർസ് ഡേ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ.യൂനിറ്റ് സെക്രട്ടരി അക്ഷയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ എം.പി. എ. റഹിം മുഖ്യാതിഥിയായിരുന്നു. അസി.പ്രൊഫസർമാരായ കെ. രാമചന്ദ്രൻ നായർ, കെ. ദിവ്യ, വി. വി മീര, സ്മിത ചാക്കോ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.പി. മുരളി, എസ്.എഫ് .ഐ യൂനിറ്റ് ഭാരവാഹികളായ അക്ഷയ് മോഹൻ ,ആര്യ എന്നിവർ സംസാരിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.