പച്ചത്തുരുത്ത് ഉദ്ഘാടനം നടന്നു
കരിവെള്ളൂർ.
നെസ്റ്റ് കോളേജ് പയ്യന്നൂർ എൻ എസ് എസ് യൂണിറ്റ് -70, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ നെസ്റ്റ് കോളേജിൽ പച്ച തുരുത്ത് ഒരുക്കി. *Nest Naturae*എന്ന പേരിൽ നൽകിയ ഈ ഫലവൃക്ഷ തോട്ടത്തിൽ 80 ൽ അധികം തൈകൾ കുട്ടികൾ വെച്ചു പിടിപ്പിച്ചു. കോളേജ് ചെയർമാൻ എം. പി. എ റഹീം പരിപാടിയുടെ ഉൽഘാടന കർമ്മം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ: ജോസിലറ്റ് മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. വന വൽക്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ സോമശേഖരൻ കുട്ടികൾക്ക് ക്ലാസ്സ് നൽകി. കൂടാതെ കണ്ണൂർ ജില്ലയിലെ എൻ എസ് എസ് കുട്ടികൾ നടത്തുന്ന മാതൃക പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ അരുൾ. പി , ശുചിത്വ മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്സൺ കെ എം.സോമൻ , കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്യാമള , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ അജിത രാകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ. എസ് എസ് വോളന്റീർ കുമാരി ഫാത്തിമത്ത് ജുമാന നന്ദി അറിയിച്ചു.