*അവാർഡ്* *ജേതാക്കളെ* *ആദരിച്ചു*
കരിവെള്ളൂർ:
സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് അവാർഡ് നേടിയ വലിയപറമ്പ് ഗ്രാമപഞ്ചായത്തിനെയും കണ്ണൂർ ജില്ലയിൽ മികച്ച രണ്ടാമത്തെ പഞ്ചായത്ത് ആയി
തിരഞ്ഞെടുക്കപ്പെട്ട കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിനെയും നെസ്റ്റ് കോളേജ് ആദരിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നെസ്റ്റ് കോളേജ് ചെയർമാൻ എം.പി. എ റഹീം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി സജീവനും
കരിവെള്ളൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. ലേജു ലേജുവിനും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കോളേജ് മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി മുരളി കോമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ സുനിത എന്നിവർ സംസാരിച്ചു