നെസ്റ്റ് കോളേജ് പയ്യന്നൂർ: "സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായ സ്നേഹസ്പർശം"
നെസ്റ്റ് കോളേജ് പയ്യന്നൂർ നടത്തി വരുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി,പെരളം ഗ്രാമപഞ്ചായത്തിലെ ക്ഷേമാലയം ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കായികമേളയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.
2025 നവംബർ 26-ന് നടന്ന ഈ പ്രവർത്തനത്തിൽ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഓട്ടം, ചാട്ടം, തുടങ്ങിയ വിവിധ മൽസരകായികയിനങ്ങളിൽ മാർഗനിർദേശവും പരിശീലനവും നൽകി.
ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതോടൊപ്പം അവർ സമൂഹത്തിൽ കൂടുതൽ സജീവരാകണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഇടപെടൽ.
കുട്ടികളുമായി ചിലവഴിച്ച ഈ നിമിഷങ്ങൾ എല്ലാവർക്കും ഹൃദയസ്പർശിയായ അനുഭവമായി മാറി.