NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കരിവെള്ളൂർ : പയ്യന്നൂർ നെസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ സ്റ്റാർ ഹോൾഡർ, നെസ്റ്റ് സ്കോളർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ സർവ്വകലാശാല ഫസ്റ്റ് സെമസ്റ്റർ യു ജി,പി ജി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കോളേജ് ചെയർമാനും കണ്ണൂർ സർവ്വകലാശാല സെനറ്റ് മെമ്പറുമായ എം പി എ റഹീം ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ടി വിജയൻ അധ്യക്ഷത വഹിച്ചു.കെ ശ്രീദേവി, കെ ദിവ്യ, വി വി മീര, ഹാഷിർ ഹുസൈൻ എന്നിവർ സംസാരിച്ചു. എ ലിജിത്ത് സ്വാഗതവും എ പുഷ്പ നന്ദിയും പറഞ്ഞു. സഹൽ, വൈഷ്ണവി, സ്നേഹ വിജയൻ, അഭിനവ് ബിനോയ്, ജെറിൻ ജോൺ, അഞ്ജന കൃഷ്ണ,നേഹ, സൂര്യ എന്നീ വിദ്യാർഥികൾ നെസ്റ്റ് സ്കോളർ അവാർഡിനും ഫാത്തിമത്ത് ഷറഫ, മുർഷിദ, മസീഹ്, ഹർഷാന,അഭിജിത്ത്, സോണിയ, കാവ്യ, എന്നീ വിദ്യാർത്ഥികൾ സ്റ്റാർ ഹോൾഡർ അവാർഡിനും അർഹരായി.

©2021, All Rights Reserved by NEST College