*ചികിത്സാധനസഹായം* *നൽകി*
കരിവെള്ളൂർ:വൃക്ക രോഗം പിടിപെട്ട മണക്കാട്ട്
സ്വദേശി എ.വി.സുലോചനയുടെ ചികിത്സാ പദ്ധതിയിലേക്ക് നെസ്റ്റ് കോളേജ് എൻ എസ് എസ് യൂനിറ്റ് -70 ൻ്റെ നേതൃത്വത്തിൻ കോളേജിൽ നടത്തിയ ധനശേഖരണത്തിൽ ലഭിച്ച ഫണ്ട് കൈമാറി. പ്രശസ്ത സൈക്കോളജിസ്റ്റ് പി.പി. സുരേഷ് കുമാറിൽ നിന്ന് ചികിത്സാ കമ്മിറ്റി കൺവീനർ രാധാകൃഷ്ണൻ ഫണ്ട് ഏറ്റുവാങ്ങി. കമ്മിറ്റി ചെയർമാൻ നരേന്ദ്രൻ, കോളേജ് ചെയർമാൻ എം.പി.എ. റഹിം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം. വി. അനിത എന്നിവർ സന്നിഹിതരായി