കൗൺസലിംഗ് ക്ലാസ്സ് നടത്തി
കരിവെള്ളൂർ:
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു നെസ്റ്റ് കോളേജ് പയ്യന്നൂർ സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് പയ്യന്നൂർ ഷേണായി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി കൗൺസലിംഗ് ക്ലാസ്സ് നടത്തി. നെസ്റ്റ് കോളേജ് അസി.പ്രൊഫസർ അജിതരാകേഷ് ക്ലാസ്സ് എടുത്തു. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരായ അനിൽകുമാർ, രഗുണൻ, കോളേജ് അസി.പ്രൊഫസർ ഹാഷിർ ഹുസൈൻ സംസാരിച്ചു.