NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
എൻഎസ്എസ് ക്യാമ്പിന് തുടക്കമായി. കരിവെള്ളൂർ : നെസ്റ്റ് കോളേജ് കരിവെള്ളൂർ മാന്യ ഗുരു യുപി സ്കൂളിൽ നടത്തുന്ന സപ്തദിന ക്യാമ്പിന് വർണ്ണാഭമായ തുടക്കമായി. എൻഎസ്എസ് വളണ്ടിയർമാരുടെയും നാട്ടുകാരുടെയും ഘോഷയാത്രയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.വാർഡ് മെമ്പർ ടി.വി. നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് ചെയർമാൻ എം പി എ റഹീം ആമുഖപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ പി വി കുഞ്ഞികണ്ണൻ, ഇ പത്മാവതി , സ്കൂൾ ഹെഡ് മാസ്റ്റർ കെ.പ്രവീൺ , പി ടി എ പ്രസിഡണ്ട് പി.വി. ശ്രീജിത്ത് ,കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഒവി ആശ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.വി.അനിത എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി പി അനഘ എന്നിവർ സംസാരിച്ചു . തുടർന്ന് യുവ സാഹിത്യകാരൻ ബാലചന്ദ്രൻ എരവിൽ ഐസ് ബ്രേക്ക് എന്ന പരിപാടിയിലൂടെ ക്യാമ്പ് അംഗങ്ങൾക്ക് ഉണർവ് നൽകി

©2021, All Rights Reserved by NEST College