കേരള പിറവി ദിനത്തോടനുബന്ധിച്ചു നെസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്,-70 ന്റെ നേതൃത്വത്തിൽ ' കേരളത്തെ അറിയാനായി പശ്ചിമ ഘട്ട പർവതനിരയിലേക്ക് ഒരു സന്ദർശനം നടത്തി. വിവിധ തരത്തിലുള്ള സസ്യങ്ങളെയും ജീവ ജാലങ്ങളെ കുറിച്ചും കുട്ടികൾക്ക് വിവരിച്ചു നൽകി. അസിസ്റ്റന്റ് പ്രൊഫസർമാരായ ആതിര, സിദ്ധാർഥ്, മിഥുന, സുലേഖ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത രാകേഷ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.