യാത്രയയപ്പ് യോഗം നടത്തി
കരിവെള്ളൂർ:
നെസ്റ്റ് കോളേജിൽ നിന്ന് ഈ
അധ്യയന വർഷം വിടപറഞ്ഞു പോകുന്ന ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി.
വികാര നിർഭരമായ യാത്രയയപ്പ് യോഗം നെസ്റ്റ് കോളേജ് ചെയർമാൻ എം.പി എ . റഹീം ഉദ്ഘാടനം ചെയ്തു. എ. ലിജിത്ത് മുഖ്യാതിഥിയായിരുന്നു.
യാത്രയയപ്പ് പരിപാടിയിൽ ഫൈനൽ
ഇയർ വിദ്യാർത്ഥികളുടെ ഫോട്ടോകൾ തോരണങ്ങൾ ആക്കി തൂക്കിയും, വിവിധ മത്സര ഇനങ്ങൾ സംഘടിപ്പിച്ചും, ഗാനങ്ങൾ ആലപിച്ചും അവിസ്മരണിയമാക്കി. '
കൂടാതെ മാനേജ്മെൻറ്, സ്റ്റാഫ് നടത്തിയ യാത്രയയപ്പ് യോഗവും നടക്കുകയുണ്ടായി.