*അസാപ്* *ഇൻഡക്ഷൻ* *പ്രോഗ്രാം*
കരിവെള്ളൂർ: നെസ്റ്റ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി അസാപ് കേരള ആഡ് ഓൺ കോഴ്സുകൾ സംബന്ധിച്ച് ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. ഇൻഡക്ഷൻ പ്രോഗ്രാം കോളേജ് ചെയർമാൻ എം.പി.എ.റഹിം ഉദ്ഘാടനം ചെയ്തു. അസാപ് കേരള കോ ഓർഡിനേറ്റർ ടി.കെ.മേഘ ക്ലാസ്സ് എടുത്തു.
അസി. പ്രൊഫസർമാരായ രാമചന്ദ്രൻ നായർ, കെ.ദിവ്യ, ഹാഷിർ ഹുസൈൻ, കെ.പി. മുരളി എന്നിവർ സംസാരിച്ചു.