ബിരുദദാനവും അനുമോദനവും സംഘടിപ്പിച്ചു
കരിവെള്ളൂർ : കഴിഞ്ഞ അധ്യായന വർഷം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളുടെ
ബിരുദദാനചടങ്ങും യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അക്കാദമിക് കോ-ഓർഡിനേറ്റർ കെ.ദിവ്യയുടെ അധ്യക്ഷതയിൽ ചെയർമാൻ എം.പി.എ റഹിം ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് പ്രൊഫസർമാരായ സ്മിതാ ചാക്കോ, വി.വി. മീര, ഷാനിവാ, കെ. അഞ്ജു, കെ പി മുരളി എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി മത്സരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ സഹദ് ടി.കെ ചന്തേരയെ
ചടങ്ങിൽ ആദരിച്ചു